Society Today
Breaking News

കൊച്ചി: ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി പുതിയ ഓഡി ക്യൂ8 ഇട്രോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഓഡി ക്യൂ8  50 ഇട്രോണ്‍, ഓഡി ക്യൂ8  55 ഇട്രോണ്‍, ഓഡി ക്യൂ8  സ്‌പോര്‍ട്ട്ബാക്ക് 50 ഇട്രോണ്‍, ഓഡി ക്യൂ8  സ്‌പോര്‍ട്ട്ബാക്ക് 55 ഇട്രോണ്‍ എന്നിങ്ങനെ നാല് വേരിയന്റുകളില്‍ പുതിയ ക്യൂ8 ഇട്രോണ്‍ ലഭ്യമാണ്. ഈ സെഗ്മെന്റിലെ ഏറ്റവും വലിയ 114 കെ ഡബ്ല്യു ബാറ്ററി വാഗ്ദാനം ചെയ്യുന്ന ഓഡി ക്യൂ8 55 ഇട്രോണും ഓഡി ക്യൂ8 സ്‌പോര്‍ട്ട്ബാക്ക് 55 ഇട്രോണും ഒറ്റ ചാര്‍ജ്ജില്‍ 600 കിലോമീറ്റര്‍ വരെ പോകാവുന്ന ഇന്‍ഡസ്ട്രിയിലെ തന്നെ ഏറ്റവും മികച്ച െ്രെഡവിങ്ങ് റെയ്ഞ്ച് നല്‍കുന്നു. ഓഡി ക്യൂ8  50 ഇട്രോണും ഓഡി ക്യൂ8  സ്‌പോര്‍ട്ട്ബാക്ക് 50 ഇട്രോണും ഒറ്റ ചാര്‍ജ്ജില്‍ 505 കിലോമീറ്റര്‍ വരെ ഡ്രൈവിങ്ങ് റെയ്ഞ്ച് വാഗ്ദാനം ചെയ്യുന്നു.

ആഢംബര പൂര്‍ണ്ണമായ സുഖസൗകര്യം, മെച്ചപ്പെടുത്തിയ പ്രകടനം, വലിയ ബാറ്ററികള്‍, കൂട്ടിയ ഡ്രൈവ് റെയ്ഞ്ച് എന്നിവ പുതിയ ഓഡി ക്യൂ8 വാഗ്ദാനം ചെയ്യുന്നവയില്‍ ചിലതു മാത്രമാണ്. ഓഡി ക്യൂ8  50 ഇട്രോണ്‍ 11,370,000 രൂപയും, ഓഡി ക്യൂ8  55 ഇട്രോണ്‍ 12,610,000 രൂപയും, ഓഡി ക്യൂ8  സ്‌പോര്‍ട്ട്ബാക്ക് 50 ഇട്രോണ്‍ 11,820,000 രൂപയും , ഓഡി ക്യൂ8  സ്‌പോര്‍ട്ട്ബാക്ക് 55 ഇട്രോണ്‍ 13,060,000 രൂപയും ആണ് എക്‌സ് ഷോറൂം വില. വൈദ്യുതി ഉപയോഗിച്ചുള്ള യാത്രകളിലെ മറ്റൊരു നാഴികക്കല്ലുകൂടി  തങ്ങള്‍ താണ്ടുകയാണെന്ന് ഓഡി ഇന്ത്യയുടെ തലവനായ  ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ പറഞ്ഞു.മനോഹരമായ ഈ ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കുന്നത് അത്യധികം ആഹഌദത്തോടേയാണ്.

ഏറ്റവും വലിയ ബാറ്ററി പായ്ക്കുകള്‍ അധിക റെയ്ഞ്ച് നല്‍കുക മാത്രമല്ല, മോഡലുകളുടെ മൂല്യ സ്ഥാനവും മെച്ചപ്പെടുത്തുന്നു. പുതുക്കിയ സ്‌റ്റൈലിങ്ങ്, മെച്ചപ്പെടുത്തിയ എഞ്ചിനീയറിങ്ങിനെ പരസ്പര പൂരകമാക്കുമ്പോള്‍ തീര്‍ച്ചയായും അത് അല്‍ഭുതകരം തന്നെയാണ്. ഞങ്ങളുടെ ഇലക്ട്രിക് സഞ്ചാര തന്ത്രത്തിന്റെ ഹൃദയഭാഗം തന്നെയാണ് ഓഡി ക്യൂ8  ഇട്രോണ്‍. ഞങ്ങളുടെ നിരകളെ മുഴുവന്‍ വൈദ്യുതവല്‍ക്കരിക്കുന്ന യാത്രയില്‍ വലിയ കുതിപ്പുണ്ടാക്കുന്നതിനുള്ള ശക്തമായ അടിത്തറയാണ് അത് ഞങ്ങള്‍ക്ക് നല്‍കുന്നത്. പുതിയ ഓഡി ക്യൂ8  ഇട്രോണും ഓഡി ക്യൂ8  സ്‌പോര്‍ട്ട്ബാക്ക് ഇട്രോണും കൂട്ടിച്ചേര്‍ത്തതിലൂടെ സെഗ്മെന്റിലെ ഏറ്റവും വിശാലമായ ഇവി നിരയാണ് ഇപ്പോള്‍ ഞങ്ങള്‍ക്ക് ഉള്ളതെന്നും ബല്‍ബീര്‍ സിങ്ങ് ധില്ലന്‍ പറഞ്ഞു.

Top